വിശ്വാസച്ചൂടിൽ ജനസമൂഹം: ഇന്ന് ഓശാന ഞായർ; യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ,

 കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും.

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായർ ആചരിക്കുന്നത്

യേശു ദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളും ഇന്ന് വിവിധ ദേവാലയങ്ങളില്‍ നടക്കും

50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്.

യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിവസങ്ങള്‍. ഏപ്രിൽ‌ രണ്ടിന് പെസഹ വ്യാഴം ആചരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !