സന്തോഷ വാർത്ത: സീറോ ബാലന്‍സ് അക്കൗണ്ടുള്ളവര്‍ക്ക് കോളടിക്കും; നിങ്ങളെ കാത്തിരിക്കുന്നത് ഈ ആനുകൂല്യങ്ങള്‍,

കൊച്ചി: റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ചുള്ള മാറ്റങ്ങളുടെ പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സീറോ ബാലന്‍സുള്ള അടിസ്ഥാന സേവിംഗ് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാകും. വാര്‍ഷിക ഫീസ് ഇല്ലാതെ എ.ടി.എം കാര്‍ഡ്, പ്രതിവര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക്, ശാഖകളിലും സി.ഡി.എമ്മുകളിലും പരിധിയില്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കും. സൗജന്യമായി എ.ടി.എമ്മിലൂടെ നാല് തവണ പിന്‍വലിക്കാം. ആവശ്യമുണ്ടെങ്കില്‍ ബാങ്കുകള്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമുകളും ഈ അക്കൗണ്ടുകളില്‍ ലഭ്യമാക്കും.

റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ച്‌ 2.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പണയമായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യത്തിന്റെ 75 ശതമാനവും വായ്പ ലഭിക്കും. മൂല്യം കണക്കാക്കുമ്പോള്‍ തിരിച്ചടക്കേണ്ട തുകയും ഉള്‍പ്പെടുത്തും. 18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയാണ് പണയമായി സ്വീകരിക്കുന്നത്സ

സഹകരണ ബാങ്കുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ ബാലന്‍സ് തുകയെങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ ഇല്ലെങ്കിലും അധിക രേഖകള്‍ നല്‍കാതെ അവകാശികള്‍ക്ക് പണം ക്ളെയിം ചെയ്യാം. തുക അധികമാണെങ്കില്‍ നിശ്ചിത രേഖകള്‍ നല്‍കണം. കൃത്യമായ രേഖകള്‍ നല്‍കിയാല്‍ 15 ദിവസത്തിനകം തുക കൈമാറും.


തപാലിലൂടെ അയക്കുന്ന ഉത്പന്നങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തി. 200 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്ക് നാല് രൂപയാണ് നിരക്ക്. അതിന് മുകളില്‍ ഓരോ 200 രൂപയ്ക്കും ഒന്നര ശതമാനം അധികം അടക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !