അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിൽ ചർച്ച ചെയ്യും: "ഞാൻ ഡയറക്ടേഴ്സ് ആക്ടറാണ്, സംവിധായകരെ എതിര്‍ക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല": മോഹൻലാല്‍

അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിൽ ചർച്ച ചെയ്യും: "ഞാൻ ഡയറക്ടേഴ്സ് ആക്ടറാണ്, സംവിധായകരെ എതിര്‍ക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല": മോഹൻലാല്‍

കൊച്ചി:  ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് മോഹൻലാല്‍. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ലെന്നും അഭിപ്രായ വ്യതാസങ്ങള്‍ തിരക്കഥാ ഘട്ടത്തില്‍ തന്നെ ചർച്ച ചെയ്യണമെന്നും മോഹൻലാല്‍ പറയുന്നു.

മൈ ഗവണ്‍മെൻറ് പോഡ്കാസ്റ്റിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. "ഞാൻ ഒരു ഡയറക്‌ടേഴ്‌സ് ആക്ടർ ആണ്. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരക്കഥാ ഘട്ടത്തില്‍ തന്നെ ചർച്ച ചെയ്യണം.

സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ ചില മാറ്റങ്ങള്‍ വരാം. അപ്പോള്‍ അതിനെ കുറിച്ച്‌ സംവിധായകനോട് ചോദിക്കാം, ചിലപ്പോള്‍ അവർക്കതിന് വിശദീകരണം നല്‍കാൻ കഴിയില്ല. എന്നാലും നമ്മള്‍ അവരുമായി മുന്നോട്ട് തന്നെ പോകേണ്ടിവരും. " മോഹൻലാല്‍ പറയുന്നു.

അതേസമയം മോഹൻലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ദൃശ്യം 3' ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മഹേഷ് നാരായണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തില്‍ മോഹൻലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പത്തൊൻപത് വർഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രില്‍ 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂർത്തി- മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന L366 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ ഈ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network