കൊച്ചി : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ നേർക്ക് കല്ലേറുണ്ടായിരുന്നു.
തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്റിന്റെ ജനലിലാണ് കല്ലേറുകൊണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.