സെറ്റില്‍ വെച്ച്‌ പലതവണ ശരീരത്തില്‍ കയറി പിടിച്ചു; സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണവുമായി മൊണാലിസ

കൊച്ചി: സുവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേള വൈറല്‍ താരം മൊണാലിസ.

സിനിമാ സെറ്റില്‍ വച്ച്‌ സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു.

കൊച്ചിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ വീട്ടുകാരോടു താൻ പറഞ്ഞിരുന്നെന്ന് മൊണാലിസ പറഞ്ഞു.

എന്നാല്‍ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും മൊണാലിസ വ്യക്തമാക്കി. തനിക്ക് 18 വയസാകുന്നതിനു മുൻപാണ് സനോജ് മിശ്രയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. സംവിധായകനെതിരെ പരാതി കൊടുക്കാൻ ആലോചിക്കുകയാണ്.

നാട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചുവരികയാണെന്നും മൊണാലിസ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെയാണ് മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തില്‍വെച്ച്‌ നടന്നത്.

തുടർന്ന് ഇരുവരും കേരളത്തില്‍ത്തന്നെ താമസിച്ചുവരികയായിരുന്നു. തിരികെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ നാട്ടിലേക്ക് പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് മൊണാലിസ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !