പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വൻ കഞ്ചാവ് വേട്ട. കുറുപ്പുംപടി ഭാഗത്ത് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവുമായി അസം സ്വദേശി റബ്ബുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിൽ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
പോഞ്ഞാശ്ശേരിയില്‍ നിന്ന് കഞ്ചാവുമായി കുറുപ്പംപടിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് ഇയാള്‍ വലയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒരു ലക്ഷം രൂപയിലധികം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.ദിവസങ്ങളായി നിരീക്ഷണം, ഒടുവിൽ കുടുങ്ങി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; അസം സ്വദേശി പിടിയില്‍
0
വ്യാഴാഴ്ച, മാർച്ച് 05, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.