കേരളം വിട്ടാല്‍ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ ഇപ്പോള്‍ പറ്റിക്കുന്നത്: ഞങ്ങള്‍ക്ക് ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണെന്ന് സാബു എം ജേക്കബ്,

കൊച്ചി: ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീല്‍ എന്ന് പറയുന്നതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എം ഡിയുമായ സാബു എം ജേക്കബ്.

കേരളം വിട്ടാല്‍ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ ഇപ്പോള്‍ പറ്റിക്കുന്നത്. ഞങ്ങള്‍ക്ക് ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് എല്ലാം നഷ്ടമാകും. 114 വർഷമായിട്ട് പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളില്‍ പരിഹരിക്കും.

അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും. അതിന്യൂനപക്ഷത്തിന് പ്രാധാന്യം നല്‍കണം ഇല്ലെങ്കില്‍ വംശനാശം സംരക്ഷിക്കുന്ന അവസ്ഥ വരും. വിവിധ സഭകള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അതിന് നിയമപരമായ പരിഹാരം കാണും എന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.

അതേസമയം ട്വന്റി ട്വന്റി മത്സരിച്ചാല്‍ തോറ്റ് പോകും എന്നാണ് പറയുന്നതെങ്കില്‍, ഒറ്റയ്ക്ക് നിന്ന് 15 ശതമാനം വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാല്‍ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !