എറണാകുളം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു. പെരുമ്പാവൂരില്‍ വെങ്ങോല പൂനൂരിലാണ് സംഭവം.
മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നിഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളില്‍ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരതരമാണെന്നാണ് വിവരം.
ആക്രമണം നടക്കുന്ന സമയത്ത് വിദ്യാർത്ഥിനി വീടിന് പുറത്തായിരുന്നു. ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോധം വന്നാല്‍ മാത്രമേ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാകു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.