ടെക്സസ്∙ ടെക്സസിലെ പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിൽ തീപിടിത്തം.
സമീപപ്രദേശത്തുള്ളവർ അവരുടെ വീടുകളിൽ വച്ച് വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് എമർജൻസി ക്രൂ സംഭവസ്ഥലത്ത് എത്തിയത്. പ്രതിദിനം 435,000 ബാരൽ എന്ന നിരക്കിൽ അസംസ്കൃത എണ്ണ പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ സംസ്കരിക്കുന്ന റിഫൈനറിയാണിത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വ്യാവസായിക ഹീറ്ററിലെ സാങ്കേതിക തകരാർ മൂലമാണ് സ്ഫോടനമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്സൺ കൗണ്ടി ഷെരീഫ് സെൻ സ്റ്റീഫൻസ് പറഞ്ഞു. പക്ഷേ കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കൂ.
ചുറ്റുമുള്ള പ്രദേശത്തെ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചുപൂട്ടാനും ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി, ജെഫേഴ്സൺ കൗണ്ടി ഉദ്യോഗസ്ഥർ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.