തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എൻസിപിയിൽ കൂട്ടരാജി.
സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ആയിരത്തിലധികം പ്രവർത്തകർ രാജി വച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിടുന്നത്. എൻസിപി വിട്ട ആയിരത്തലധികം പ്രവർത്തകർ കേരള കോൺഗ്രസ് (എം)ൽ ചേരുമെന്ന് മുൻ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജി അറിയിച്ചു.സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി ആയിരത്തിലധികം പ്രവർത്തകർ ആറ്റുകാൽ അജിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം)ൽ ലയിക്കുമെന്നാണ് വിവരം.
പാർട്ടി നയങ്ങളോട് ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കൂട്ട രാജിക്ക് കാരണമായത്. രാജിവച്ച നേതാക്കളും പ്രവർത്തകരും ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം)ൽ ഉപാധികളില്ലാതെ അംഗത്വമെടുത്തു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
മാർച്ച് 18ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എൻസിപി വിട്ടെത്തിയ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം)ൽ അംഗത്വമെടുക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.