Keralaലോക ജോസഫ് നാമധാരി ദിനത്തിൽ ;മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് ജോസ് കെ മാണി എം പി :കൂടെ നേഴ്‌സിങ് വിദ്യാർത്ഥിനികളും

പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും പശ്ചാത്തലത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ച് ജോസ് കെ. മാണി എം.പി. ആശംസകൾ നേർന്നു.

പാലാ ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ സ്നാനനാമം പങ്കിടുന്ന പിതാവിന് പൂച്ചെണ്ട് നൽകിയാണ് അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചത്. സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ പിതാവ് നൽകുന്ന നേതൃത്വത്തെ ജോസ് കെ. മാണി പ്രകീർത്തിച്ചു. 

വിവിധ പ്രാദേശിക വിഷയങ്ങളും സാമൂഹിക കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സന്ദർശനത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിലെ നേഴ്‌സിങ് സ്റ്റുഡന്റ്സും സന്നിഹിതരായിരുന്നു .അവർക്കും ജോസ് കെ മാണി ആശംസാദകൾ നേർന്നു .വിദ്യാർത്ഥിനികൾ കൂടി നിന്നവർക്കും ജോസ് കെ മാണിക്കും മധുരപലഹാരം നൽകി.

ലോകമെമ്പാടുമുള്ള 'ജോസഫ്' നാമധാരികൾക്ക് ഈ ദിനം വലിയ പ്രാധാന്യമുള്ളതാണ്. ഈ സവിശേഷ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചതിൽ പിതാവ് സന്തോഷം പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങൾ നേരുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !