നിക്കാഹ് കഴിഞ്ഞ വീട്ടിൽ മണിയറയിലൊളിപ്പിച്ച നിലയിൽ മയക്കുമരുന്ന്.. വരൻ പിടിയിൽ

തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്.

തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ. ഇയാൾ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നൽകിയത്. 

തുടർന്ന് വീട്ടിലെത്തി പോലീസ് എം.ഡി.എം.എ. കണ്ടെടുത്തു. കാറിൽനിന്നും ഭാര്യവീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !