വെള്ളപ്പൊക്ക ഭീഷണി: ഓക്‌ലൻഡിൽ 50 വീടുകൾ നിർബന്ധിതമായി ഏറ്റെടുക്കുന്നു; പദ്ധതിക്ക് 85 മില്യൺ ഡോളർ

ന്യൂസിലൻഡ്:നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി വെസ്റ്റ് ഓക്‌ലൻഡിലെ റാന്യുവില്‍ (Rānui) 50 ഓളം വീടുകൾ കൗൺസിൽ നിർബന്ധിതമായി ഏറ്റെടുക്കുന്നു.

'പബ്ലിക് വർക്ക്സ് ആക്ട്' പ്രകാരം ഏറ്റെടുക്കുന്ന ഈ വീടുകൾ നീക്കം ചെയ്ത്, മണ്ണിനടിയിലൂടെ ഒഴുകുന്ന അരുവി വീണ്ടെടുക്കാനും വെള്ളപ്പൊക്ക തടങ്ങൾ നിർമ്മിക്കാനുമാണ് തീരുമാനം.

85 മില്യൺ ഡോളർ ചെലവുള്ള ഈ പദ്ധതിയിലൂടെ സമീപത്തെ നൂറോളം വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിച്ച് മാറാൻ സാധിക്കുന്നതിൽ ചിലർ ആശ്വാസം പ്രകടിപ്പിച്ചപ്പോൾ, വർഷങ്ങളായി താമസിച്ച വീട് വിട്ടുപോകുന്നതിലെ വിഷമം മറ്റുചിലർ പങ്കുവെച്ചു. 

വരും വർഷങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇത്തരത്തിൽ വീടുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും കൗൺസിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !