കേരളത്തിലും ഉന്നത ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നടപടി

കേരളത്തിലും ഉന്നത ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നടപടി

കോട്ടയം :നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് സ്ഥലം മാറ്റി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി. ഫറാഷിനെ നീക്കം ചെയ്തു. പകരം തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന ടി. നാരായണനെ പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. 

തൃശൂരിൽ തോംസൺ ജോസിനെ ഡിഐജി ആയി നിയമിക്കാനും കമ്മീഷൻ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായ ഇമ്പശേഖറിനെ ആലപ്പുഴ ജില്ലാ കളക്ടറായും നിയമിച്ചിട്ടുണ്ട്.

റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തളിപ്പറമ്പ് ആർഡിഒ ആയി എസ്. വന്ദനയെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെയും നിയമിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലും വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണി കമ്മീഷൻ നടത്തിയിട്ടുണ്ട്. 

ബംഗാളിൽ 13 ജില്ലാ പോലീസ് മേധാവിമാർ, രണ്ട് ഐജിമാർ, നാല് കമ്മീഷണർമാർ എന്നിവരെയാണ് മാറ്റിയത്. തെരഞ്ഞെടുപ്പ് നടപടികൾ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ അടിയന്തര ഇടപെടൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network