തെരുവിൽ നിന്ന് 30 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത, ഇരുട്ടിൽ തപ്പി അന്വേഷണ സംഘം

എസെക്സ്സ്: എസെക്സിലെ തെരുവിൽ നിന്ന് 30 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ശക്തമാകുന്നു.

ദിവസങ്ങൾക്ക് മുൻപ് മാർച്ച് മൂന്നിനാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ വിറ്റോറിയ ബാരെറ്റോയെ (30) കാണാതായത്. എസെക്സിലെ സൗത്ത് എൻഡിലെ വീട്ടിൽ സുഹൃത്ത് ലിലിയൻ സിൽവയുടെ കൂടെ താമസിച്ച് വരികയായിരുന്നു ബ്രസീലിയൻ പൗരത്വമുള്ള വിറ്റോറിയ ബാരെറ്റോ.

ഒട്ടേറെ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പക്ഷേ ഇതിനകം തന്നെ സമൂഹമാധ്യമത്തിൽ വിറ്റോറിയ ബാരെറ്റോയുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാത്തതുമെല്ലാം ഇവർ ചോദ്യം ചെയ്യുന്നു.

കാണാതായ ദിവസം വിറ്റോറിയയും ലിലിയനും വിവെൻഹോ പാർക്കിലെ എസെക്സ് കോൾചെസ്റ്റർ സർവകലാശാല ക്യാംപസിൽ ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. ലിലിയൻ ക്ലിനിക്കൽ സൈക്കോളജിയിൽ ലക്ചററായി ജോലി ചെയ്യുന്ന ക്യാംപസാണിത്. ഇവിടെ വെച്ച് വിറ്റോറിയയെ അസ്വസ്ഥയായി കണ്ടെത്തിയെന്നും കാര്യം ചോദിച്ചിട്ടും ലിലിയനോട് പറഞ്ഞില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

പിന്നീട് സംസാരിക്കാമെന്നാണ് വിറ്റോറിയ മറുപടി നൽകിയതെന്ന് ലിലിയൻ വെളിപ്പെടുത്തിയിരുന്നു.ഉച്ചയ്ക്ക് 1 മണിയോടെ ലിലിയൻ ക്യാംപസിൽ നിന്ന് പുറത്ത് പോയി. തുടർന്ന് വിറ്റോറിയ ക്യാംപസിന് പുറത്ത് ബൗണ്ടറി റോഡിൽ 87 നമ്പർ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാണാതായ ദിവസം വിറ്റോറിയ ഇരുണ്ട കോട്ട്, നീല ടർട്ടിൽനെക്ക് ജമ്പർ, ഇളം നീല ജീൻസ് എന്നിവയാണ് ധരിച്ചിരുന്നത്.

ബെൽഫീൽഡ് അവന്യൂവിലൂടെ നായയുമായി നടക്കുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസും പങ്കാളിയും ആണ് വിറ്റോറിയയെ അവസാനമായി നേരിൽ കണ്ടതെന്ന് റിപ്പോർട്ടുകളിലുണ്ട്. ഉച്ചയ്ക്ക് 2.30ന് ശേഷം ബ്രൈറ്റ്ലിങ്സിയിലെ ഹർസ്റ്റ് ഗ്രീൻ പ്രദേശത്തെ ഡോർബെൽ ദൃശ്യങ്ങളിലും വിറ്റോറിയയെ കണ്ടെത്തിയിട്ടുണ്ട്. 

മാർച്ച് 9ന് ബ്രൈറ്റ്ലിങ്സിയിലെ കോപ്പറസ് റോഡിൽ ബാഗും 14ന് സമീപ പ്രദേശത്ത് നിന്ന് ലാപ്ടോപ്പും കണ്ടെത്തി. മാർച്ച് നാലിന് വിറ്റോറിയ വേലി മറികടന്ന് ബോട്ട് യാർഡിലേക്ക് ചാടുന്നതായി കരുതുന്ന സിസിടിവി ചിത്രവും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. മാർച്ച് 4ന് പുലർച്ചെ ബോട്ടിൽ വിറ്റോറിയ യാത്ര ചെയ്തതായിട്ടാണ് പൊലീസിന്റെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !