പാലായിൽ കത്തിപ്പടർന്ന് സഹകരണ ബാങ്ക് സമരം.. സഹകാരികളെ കൊള്ളയടിച്ചവർ ഇടത് വലത് മുന്നണികളെന്ന് ജനങ്ങൾ...!

പാലാ: സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രതിഷേധ സമരപരമ്പരകൾ പാലായിൽ കത്തി പടരുന്നു.

കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, വെള്ളൂർ, മൂന്നിലവ്, പുന്നത്തുറ, കറുകച്ചാൽ, പൂഞ്ഞാർ, ഇരാറ്റുപേട്ട സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ട്ടപ്പെട്ടവരാണ് സമരസമതി രൂപീകരിച്ച് സമര പരമ്പരകൾ ആരംഭിച്ചിട്ടുള്ളത്. 

മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും തട്ടിപ്പിനിരയായവർ ചേർന്ന് സമരസമതി രൂപീകരിച്ചാണ് സമരം നടത്തുന്നത്. 

ആയിരകണക്കിനാളുകളുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഇത് സംബന്ധിച്ച് കൃത്യമായ അനേക്ഷണം നടത്തി കുറ്റാക്കാരെ കണ്ട്പിടിച്ച് ശിക്ഷിക്കാനും നഷ്ട്ടം വരുത്തിയ തുക തിരിച്ചുപിടിക്കാനോ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന അലംഭാവം തട്ടിപ്പ് നടത്തുന്നവർക്ക് കുടപിടിക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു.

കോട്ടയം ജില്ലയിൽ തന്നെ 15 ഓളം സഹകരണ ബാങ്കുകളിലാണ്  സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. ഈ  ബാങ്കുകൾ മുഴുവൻ ഇടത് വലത് മുന്നണികൾ ഭരണം നടത്തിയിരുന്നത് ആയതിനാൽ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനോ അപഹരിക്കപ്പെട്ട പണം തിരികെ പിടിക്കാനോ താത്പര്യമില്ലാത്ത സ്ഥിതിയാണ്. 

പണം നഷ്ട്ടപ്പെട്ടവരുടെ കൂടെ നിൽക്കാൻ നിയമസംവിധാനങ്ങളൊന്നും കൂടെയില്ലാത്ത സ്ഥിതിയിലാണ് നിലവിലെ സാഹചര്യമെന്ന് സമരസമതി ഭാരവാഹികൾ ആരോപിച്ചു.

പ്രധാനമായും ഇടത് പക്ഷം ഭരിക്കുന്ന ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ ധനാപഹരണം നടന്നിട്ടുള്ളത്. സ്വന്തക്കാർക്കം വേണ്ടപ്പെട്ടവർക്കം അനർഹമായും നിയമങ്ങൾ മറികടന്നും ഭരണ സമതിയുടെ പിന്തുണയോടെയാണ് വായിപ്പാ തട്ടിപ്പുകൾ മുഴുവൻ നടന്നിട്ടുള്ളത്.

സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന് ആനുപാതികമായി സർക്കാരിലേക്ക് അടച്ചിട്ടുള്ള നിക്ഷേപക സഹകരണ ഫണ്ടിൽ നിന്നോ ബാങ്കുകളെ പുനരുദ്ധരിക്കാൽ വേണ്ടി  ഫണ്ട് അനുവദിക്കിയോ നഷ്ട്ടം വരുത്തിയ ഭരണസമതി അംഗങ്ങളുടെ സ്വത്തിൽ നിന്നാ ഈടാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കാൻ തയാറായി ട്ടില്ല. 

മാത്രമല്ല സർക്കാർ അനുകൂല രാഷ്ടീയ പാർട്ടികൾ ഭരിക്കുന്ന ചുരുക്കം ചില ബാങ്കുകൾക്ക് മാത്രം പുനരുദ്ധാരണ ഫണ്ട് കൊടുത്ത് സ്വന്തക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. 

ഇടത്പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 1853 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ മേഖലയിൽ മാത്രം നടന്നത് എന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ കുറിച്ച് പേരിന് പോലും ഒരു അനേക്ഷണം നടത്താൻ സർക്കാർ തയാറായിട്ടില്ല.സർക്കാരിൻ്റെ തെറ്റായ നയങ്ങളും, 

ഭരണസമതി അംഗങ്ങളുടെ കൊള്ളയും, അതിനെതിരെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ബഡ്സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാത്ത കേരള സർക്കാരിൻ്റെയും സഹകരണ വകുപ്പിൻ്റെയും നടപടികളുമാണ് സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം എന്ന് സമരസമതി നേതാക്കൾ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
  1. ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ തെന്നല സർവ്വീസ് സഹകരണ ബാങ്കിലാണ് കൊടും തട്ടിപ്പ് നടന്നത് . ബാങ്കിനോട് ചേർന്നുള്ളെ ഹൈസ്ളളിൽ നിന്നും 2023 ൽ റിട്ടയർ ചെയ്ത ഏറ്റുമാനൂർ മണ്ഡലംകാരൻ തന്നെയായ എൻ്റെ പെൻഷൻ ആനുകൂല്യങ്ങൾ അടക്കം ലക്ഷങ്ങൾ ജീവനക്കാരുടെ നിർബന്ധം മൂലം നിക്ഷേപിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ ബാങ്ക് തകർച്ചയിലാണെന്ന് അറിഞ്ഞു. ജീവനക്കാർ അത് മറച്ചുവയ്ക്കുകയായിരുന്നു. ബഹുമാനപ്പെട്ട സഹകരണ മന്ത്രിയും മുഖ്യമന്ത്രിയും ഒന്നര വർഷം മുമ്പ് നടത്തിയ വാഗ്ദാനങ്ങൾ എന്തേ നടപ്പിലാക്കാത്തത്?വാസവൻ സർ ഇന്നും കൈരളി ചാനൽ വഴി സഹകരണ വകുപ്പ് എല്ലാം ശരിയാക്കി എന്ന് വീരവാദം മുഴക്കിയല്ലോ? എങ്കിൽ ആയിരങ്ങൾ പ്രായം മറന്ന് തെരുവിൽ ഇങ്ങിനെ സമരം ചെയ്യുമായിരുന്നോ? Buds act എന്തേ നടപ്പിലാക്കാത്തത് ? നുണ പറയുന്നതിനും ഒരു ഉളുപ്പ് വേണ്ടേ?

    മറുപടിഇല്ലാതാക്കൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !