പാലാ നഗരം ഇളക്കിമറിച്ച് ഷോൺ ജോർജിന്റെ പര്യടനം; വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു

പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായതോടെ പാലാ നഗരഹൃദയത്തിൽ വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. പാലാ ടൗണിലെ ചെറുകിട-വൻകിട വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർത്ഥിക്ക് വ്യാപാരികളും പൊതുജനങ്ങളും ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ ഓരോ കടകളിലുമെത്തി വ്യാപാരികളെ നേരിൽ കണ്ട് ഷോൺ ജോർജ് വോട്ടഭ്യർത്ഥിച്ചു. പാലായുടെ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികളും വികസന മുരടിപ്പും വ്യാപാരികൾ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പാലായിലെ ഓരോ സാധാരണക്കാരനിലും എത്തിക്കുമെന്നും, മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ഉറപ്പുനൽകി.

യുവജനങ്ങളുടെയും മുതിർന്നവരുടെയും സ്നേഹപ്രകടനങ്ങൾക്കിടയിലൂടെ കടന്നുപോയ പര്യടനം നഗരത്തിൽ വലിയ ആവേശം സൃഷ്ടിച്ചു. സ്ഥാനാർത്ഥിക്കൊപ്പം എൻഡിഎയുടെ പ്രാദേശിക നേതാക്കളും നിരവധി പ്രവർത്തകരും പ്രചാരണത്തിൽ പങ്കുചേർന്നു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിപുലമായ പ്രചാരണ പരിപാടികൾ തുടരുമെന്ന് സ്ഥാനാർത്ഥി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !