കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം.
സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായരും അഞ്ജലി നായരും പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ട്വന്റി-20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് നർത്തകിയും നടിയുമായ വീണാ നായർ മത്സരിക്കുന്നത്. തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനായി ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വന്റി-20 ആണെന്നും അവർ വ്യക്തമാക്കി.
തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.