സമരം കടുപ്പിച്ച് നഴ്സുമാർ.. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീളുന്നു

കോഴിക്കോട്: നഴ്‌സുമാരുടെ സമരത്തിനിടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘര്‍ഷം.

ആശുപത്രി അധികൃതരും നഴ്‌സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലിക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. 

തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.സമരം ചെയ്യുന്ന നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടതായും പരാതി ഉയര്‍ന്നു. കൂടാതെ, ചൊവ്വാഴ്ച എട്ട് മണിക്ക് മുന്‍പായി ഹോസ്റ്റല്‍ ഒഴിയണമെന്നും മെസ് സൗകര്യം നിര്‍ത്തലാക്കുമെന്നും കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയതായും നഴ്‌സുമാര്‍ ആരോപിക്കുന്നു. പുതുതായി ജോലിക്ക് കയറിയ നഴ്‌സുമാരെയാണ് അധികൃതര്‍ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തത്.സമരം സംബന്ധിച്ച് നേരത്തെ നോട്ടീസ് നല്‍കിയതാണ്. 

എന്നാല്‍, വീട്ടുകാരെ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരമെങ്കിലും വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്‌സുമാര്‍ വിട്ടുനില്‍ക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളാണ് നഴ്‌സുമാര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !