ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്: മാർച്ച് 4, 5 തീയതികളിൽ പാലാ സെന്റ് ജോസഫ്‌സ് എൻജി. കോളേജിൽ

പാലാ: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (SJCET),

പാലാ മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. 2026 മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന സമ്മിറ്റിൽ കാർഷികം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും വിദഗ്ധർ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും.

മാർച്ച് 4നു രാവിലെ നടക്കുന്ന 'ബിൽഡത്തോൺ 2026', കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീ ടോം തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് ഡയറക്ടർ റവ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിക്കും.

ബിൽഡത്തോൺ 2026 ൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ്‌ സംരംഭകർ എന്നിവരാണ് പങ്കെടുക്കുന്നത്. 

ബിൽഡത്തോണിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് യഥാക്രമം രണ്ടു ലക്ഷം രൂപ , ഒരു ലക്ഷം രൂപ , അമ്പതിനായിരം രൂപ എന്നിങ്ങനെ സമ്മാനമായി നൽകും. ആദ്യ പത്തിൽ സ്ഥാനം ലഭിക്കുന്ന  ടീമുകൾക്ക് പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് ബൂട്ട്‌ ക്യാംപിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ്‌.ജെ.സി.ഇ.ടി  ഇൻക്യുബെഷൻ സെന്ററിന്റെ (SIIF) ഇൻക്യുബെഷൻ സപ്പോർട്ട്, വർക്ക് സ്‌പേയ്സ്‌ & പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും.

എക്സിബിഷൻ സ്റ്റാളുകൾ പാലാ മാർ സ്ലീവാ മെഡിസിറ്റി എം ഡിയും സി ഇ ഒയുമായ റവ ഫാ മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്യും.

എക്സിബിഷനിലെ  പ്രധാന ആകർഷണങ്ങൾ:കാർഷിക പ്രദർശനം: കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെ സ്റ്റാളുകൾക്ക് പുറമെ ഹൈഡ്രോപോണിക്സ്, ബയോഗ്യാസ്, കൂൺകൃഷി, തേനീച്ചകൃഷി, അത്യാധുനിക കാർഷിക യന്ത്രങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനം ഉണ്ടായിരിക്കും.

ആരോഗ്യ സാങ്കേതികവിദ്യ: പാലാ മാർ സ്ലീവാ മെഡിസിറ്റി അവതരിപ്പിക്കുന്ന എ.ഐ. അധിഷ്ഠിത സ്തനാർബുദ നിർണയ സംവിധാനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌  ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്)ഒരുക്കുന്ന മനുഷ്യസഹായസാങ്കേതികവിദ്യകളും.

 റോബോട്ടിക്സ് & എ.ഐ:

എ.ഐ. ഗ്ലാസുകൾ, ഡ്രോണുകൾ എന്നിവയുടെ വിപുലമായ നിര.

 എനർജി : സോളാർ പവേർഡ് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ, ഗ്രീൻ ബിൽഡിംഗ് മാതൃകകൾ, വിവിധ ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവ പരിചയപ്പെടാം.

പ്രവേശനം  സൗജന്യം:

മാർച്ച് 4, 5 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്ക് എക്സിബിഷൻ  സൗജന്യമായി കാണാവുന്നതാണ്. 

മാർച്ച് 5നു രാവിലെ 9.30നു നടക്കുന്ന ഏകദിന ശില്പശാലയ്ക്ക്  പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, കേരള അഗ്രികൾച്ചറൽ സർവകലാശാലയിൽ നിന്ന് ഡോ. കെ. പി. സുധീർ, പിറവം അഗ്രോപാർക്ക് ചെയർമാൻ ശ്രീ ബൈജു നെടുംകേരി എന്നിവർ നേതൃത്വം നൽകും. 

പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥി ആകും. സെമിനാറിൽ കാർഷിക സംരംഭകത്വം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സംരംഭകർക്കുള്ള വായ്പകളും ധനസഹായ സൗകര്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ബിൽഡത്തോൺ ജേതാക്കൾക്കുള്ള സമ്മാനവിതരണം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

സംരംഭകത്വത്തിൽ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സമ്മിറ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ..റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് College Director ഡോ നേവി ജോർജ്  Public Relations Officer ഡോ രാജേഷ് ബേബി പ്രൊഫസർ ഡോ ജോബി പി പി HOD Computer Science & Engineering ഡോ പയസ്‌ തോമസ് HOD Management Studies

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !