ഡെർബി നഗരമധ്യത്തിലുണ്ടായ വൻ വാഹനാപകടത്തിന് പിന്നിൽ മലയാളിയെന്ന് സംശയം..!

യുകെ: യുകെയിലെ ഡെർബി നഗരമധ്യത്തിൽ ഫ്രയർ ഗേറ്റ് പ്രദേശത്ത് ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

പരുക്കുകൾ ഗുരുതരമായെങ്കിലും ജീവൻ അപകടത്തിലല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാത്രി ഏകദേശം 9.30ന് ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ നിരവധി ആളുകളെ ഇടിച്ചതാണ് അപകടകാരണം.പരുക്കേറ്റവരെ ഉടൻ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി തുടർന്ന് റോയൽ ഡെർബി ആശുപത്രിയിലേക്കും നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിലേക്കും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മലയാളിയെന്ന് സൂചനയുണ്ട്. 

പ്രതി ഇന്ത്യക്കാരനെന്ന് മാത്രമാണ് പൊലീസ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള നാലോളം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ നടപ്പാക്കി.

അപകടത്തിന് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. അപകടത്തിന് ദൃക്സാക്ഷികൾ ആയവർ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !