മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഉറപ്പു നൽകുന്നതായും അദ്ദേഹം പോലീസിന്റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അടുത്തിടെ ചിലയിടങ്ങളിലുണ്ടായ അക്രമത്തെ അദ്ദേഹം അപലപിച്ചു.

ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹത്തിൽ നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒരുതരത്തിലുള്ള അക്രമവും അനുവദിക്കില്ല. വിദ്യാർഥിസംഘടനകളും രാഷ്ട്രീയ പാർട്ടികളും പോലീസുമായി സഹകരിക്കണം. 

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചതും തുടർന്ന് ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതും വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ പോലീസ് മേധാവിയെ കാണുകയും ചെയ്തു. 

തുടർന്നും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പലയിടത്തും അക്രമങ്ങളുണ്ടായ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങൾകൂടി തിരുവനന്തപുരം: കേരള പോലീസ് സേയിലേക്ക് 330 അംഗങ്ങൾ കൂടിയെത്തി. 

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരങ്ങൾ നൽകി. സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പി.യിലെ 98 റിക്രൂട്ട് സേനാംഗങ്ങൾ, കെ.എ.പി. മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങൾ, പാലക്കാട് ഡി.എച്ച്.ക്യു.വിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ കെ.എ.പി. ഒന്നാം ബറ്റാലിയനിലെ 61 പേർ, 

കേരള പോലീസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേർ എന്നിവരുൾപ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. എ.ഡി.ജി.പി.മാരായ എസ്.ശ്രീജിത്ത് (പോലീസ് ആസ്ഥാനം), ദിനേന്ദ്ര കശ്യപ് (ബറ്റാലിയൻ), എച്ച്. വെങ്കടേഷ് (ലോ ആൻഡ് ഓർഡർ), മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !