അഛനെതിരെ അമ്മയ്ക്കൊപ്പം മക്കളും; വിജയ്‌യെ ഇൻസ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്ത് മകൻ,

ചെന്നൈ: നടൻ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ചും വിവാഹമോചന ഹർജിയെക്കുറിച്ചുമുള്ള വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ മക്കളും അമ്മ സംഗീതയ്ക്കൊപ്പമാണെന്നാണ് സൂചന. അച്ഛനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായി വിജയിയെ ഇൻസ്റ്റഗ്രാമില്‍ നിന്നും മകൻ ജെയ്സണ്‍ സഞ്ജയ് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കല്‍പ്പേട്ട് കോടതിയില്‍ ഹർജി നല്‍കിയത്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.

പ്രമുഖ നടിയുമായി തന്റെ ഭർത്താവിനുള്ള വഴിവിട്ട ബന്ധം സംഗീത അഞ്ച് വർഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. അന്ന് അത് ചോദ്യം ചെയ്തപ്പോള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് വിജയ് സംഗീതയ്ക്ക് ഉറപ്പ് നല്‍കി. പക്ഷെ പിന്നീട് ആ ബന്ധം തുടർന്നു. ഇത് തന്നെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് സംഗീത പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !