ലണ്ടൻ/ഡെർബി: യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ മലയാളിയെന്ന് അനൗദ്യോഗിക സ്ഥിരീകരണം. 36 വയസ്സുകാരനായ പ്രതി യുകെയിൽ എത്തിയത് ആശ്രിത വീസയിൽ ആണെന്നും ഇപ്പോൾ പങ്കാളിയുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നതെന്നും ആണ് അനൗദ്യോഗികമായ സ്ഥിരീകരണം.
മലയാളി സമൂഹവുമായി വലിയ ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത പ്രതിയെ മിക്കവർക്കും പരുചയം ഉണ്ടായിരുന്നില്ല. പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരുക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിനോദ കേന്ദ്രമായ ഡെർബി നഗരത്തിൽ തിരക്കേറിയ രാത്രി സമയത്ത് ഇത്തരം ഒരു അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, സിസിടിവി, ഡാഷ്‌കാം ദൃശ്യങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.