ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒരു സമൂഹമാധ്യമ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന വാർത്ത/സമകാലിക ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ, ഐടി ചട്ടമനുസരിച്ച് രൂപീകരിച്ച ഇന്റർ–ഡിപാർട്മെന്റൽ കമ്മിറ്റിക്ക് പരിശോധിക്കാനും സർക്കാരിനോട് നടപടി ശുപാർശ ചെയ്യാനും കഴിയും. ഉള്ളടക്കം നീക്കം ചെയ്യുക, ഉള്ളടക്കത്തിനൊപ്പം അറിയിപ്പ് നൽകുക തുടങ്ങിയ നടപടികൾ ശുപാർശ ചെയ്യാം. ഇത് സർക്കാരിന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. നിശ്ചിത ഉള്ളടക്കം മാത്രമേ നീക്കാനാവൂ, അക്കൗണ്ട് മുഴുവനായി നീക്കാനാവില്ല. പരാതികൾക്കു പുറമേ വാർത്താ വിതരണ മന്ത്രാലയം നേരിട്ട് കൈമാറുന്ന വിഷയങ്ങളും കമ്മിറ്റിക്ക് പരിഗണിക്കാനും വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് പരാതിപരിഹാര ഫോറങ്ങൾ എടുത്ത നടപടികൾ തൃപ്തിയില്ലാത്തതിനെത്തുടർന്ന് നൽകുന്ന പരാതികളും, തീർപ്പാകാത്ത കേസുകളും കമ്മിറ്റിക്ക് പരിഗണിക്കാം. അടിയന്തര സാഹചര്യങ്ങളിൽ കമ്മിറ്റിയുടെ പരിഗണന കൂടാതെ തന്നെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാം. ഐടി നിയമത്തിലെ 69എ എന്ന വകുപ്പ് ഉപയോഗിച്ചായിരിക്കും ഈ നടപടി. നിലവിൽ ഡിജിറ്റൽ ന്യൂസ് പ്രസാധകർക്ക് ഈ വ്യവസ്ഥകൾ ബാധകമാണ്. ഐടി ചട്ടമനുസരിച്ച് നീക്കം ചെയ്യുന്ന ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ 180 ദിവസത്തേക്ക് കമ്പനികൾ സൂക്ഷിച്ചുവയ്ക്കണമെന്നാണ് നിലവിലെ ചട്ടം. മറ്റേതെങ്കിലും നിയമം കൂടുതൽ കാലം ആവശ്യപ്പെട്ടാൽ അത് സാധ്യമാക്കുന്ന ഭേദഗതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.