ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി അധിക ബാധ്യത. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വിഗ്ഗിയും നിരക്കുകൾ കൂട്ടി. ഓരോ ഓർഡറിനും ഈടാക്കുന്ന ഫീസിൽ 17 ശതമാനം വർദ്ധനവാണ് സ്വിഗ്ഗി വരുത്തിയിരിക്കുന്നത്.
പ്ലാറ്റ്ഫോം ഫീ 14.99 രൂപയില്‍ നിന്ന് 17.58 രൂപയായാണ് സ്വിഗ്ഗി ഉയര്‍ത്തിയത്. 2023-ൽ കേവലം 2 രൂപയിൽ തുടങ്ങിയ പ്ലാറ്റ്‌ഫോം ഫീസാണ് ഇപ്പോൾ 17 രൂപ കടന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം നാല് തവണയാണ് കമ്പനികൾ ഈ നിരക്ക് പുതുക്കിയത്.
രണ്ട് രൂപ എന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ചെറിയ തുകയാണെങ്കിലും പ്രതിദിനം 43 മുതൽ 45 ലക്ഷം വരെ ഓർഡറുകൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനികൾക്ക് ഇത് വൻ ലാഭമാണ് നൽകുന്നത്. പ്ലാറ്റ്‌ഫോം ഫീസിലൂടെ മാത്രം പ്രതിവർഷം 3,500 മുതൽ 4,000 കോടി രൂപ വരെ ഈ കമ്പനികൾ അധികമായി സമ്പാദിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ലാഭക്ഷമത ഉയർത്താൻ കമ്പനികൾ ഉപഭോക്താക്കളെ നേരിട്ട് ആശ്രയിക്കുന്നത്. വരും മാസങ്ങളിലും ഇത്തരം ചെറിയ വർദ്ധനവുകൾ പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.