തീവ്രവാദം അല്ലാതെ മറ്റൊരു ആശയവും ഇല്ലാത്ത പാർട്ടിയാണ് എസ്‌ഡിപിഐ; അവരുമായി ഉണ്ടാക്കിയ വോട്ടുകച്ചവടം പിണറായി വിജയൻ അറിയാതെ നടക്കില്ല;എം എൻ കാരശ്ശേരി

കോഴിക്കോട്: തീവ്രവാദം അല്ലാതെ മറ്റൊരു ആശയവും ഇല്ലാത്ത പാർട്ടിയാണ് എസ്‌ഡിപിഐ എന്ന് എം എൻ കാരശ്ശേരി. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും സുന്നി വിഭാഗത്തിനും എതിരെയാന്ന് അവരുടെ പ്രവർത്തനം. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും രൂപീകൃതമായ ഉദ്ദേശ്യം ഒന്നായിരുന്നു എന്നാൽ ആയുധം എടുക്കുക എന്നത് എസ്‌ഡിപിഐ ലക്ഷ്യമാക്കി. എസ്‌ഡിപിഐ സിപിഎം സംഘട്ടനങ്ങള്‍ കേരളത്തിൽ ഒരുപാട് നടന്നിട്ടുണ്ട്. തമ്മിൽ സായുധ കലാപം നടത്തിയവരുടെ വോട്ട് വേണ്ട എന്ന് സിപിഎം പറയുന്നില്ല. പകരം അവരോട് ഞങ്ങൾ വോട്ട് ആവശ്യപ്പെട്ടിട്ടില്ല എന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും എം എൻ കാരശ്ശേരി  പറഞ്ഞു. 


വെൽഫെയർ പാർട്ടിയെക്കാൾ കേരളത്തിൽ വളരുന്ന പാർട്ടിയാണ് എസ്‌ഡിപിഐ. അവരുമായി ഉണ്ടാക്കിയ വോട്ടുകച്ചവടം മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ നടക്കില്ല. എസ്‌ഡിപിഐ അടിസ്ഥാനപരമായി സിപിഎമ്മിന്‍റെ കൂടെയാണ്. അവർക്ക് ആളുകളെ അടർത്തി മാറ്റേണ്ടത് ലീഗിൽ നിന്നും ജമാഅത്തെ ഇസ്ലാമിയിൽ നിന്നും സുന്നി വിഭാഗത്തിൽ നിന്നുമാണ്. എപ്പോഴും യുഡിഎഫിനെതിരെ നിൽക്കുന്നതാണ് അവരുടെ രീതി."ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ ആയുധം എടുത്തതിന് തെളിവില്ല. കേരളത്തിലും ഒരു കേസിലും അവർക്കെതിരായി വിധി വന്നിട്ടില്ല. 


മാറാട് കേസിൽ പോലും സകല രാഷ്ട്രീയ പാർട്ടികളും പ്രതികളായപ്പോൾ അതിൽ ജമാഅത്ത് ഇസ്ലാമി ഇല്ലായിരുന്നു. എന്നാൽ എസ്‌ഡിപിഐ പ്രതികളായി. ഒരു കാലത്ത് സിമിയും പിന്നീട് എൻഡിഎഫും ആയിരുന്ന സംഘടനയാണ് ഇപ്പോൾ എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും ആയി പരിണമിച്ചത്. അഭിമന്യു കേസിൽ പ്രതികളായവർ എസ്‌ഡിപിഐക്കാരാണ്. കൈവെട്ട് കേസിലെ പ്രതികളാണ്. മാറാടിൽ എത്ര പേരെ കൊന്നു?" കാരശ്ശേരി പറഞ്ഞു. 


ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിക്ക് യുഡിഎഫിൽ അംഗത്വമോ അവരുടെ അസോസിയേറ്റ് മെമ്പറോ അല്ല. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് യുഡിഎഫിനാണ്. അത് വേണ്ട എന്ന് നേതാക്കൾ പറഞ്ഞിട്ടുമില്ല. എന്നാൽ വി ഡി സതീശൻ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കാൻ കഴിയില്ല. "ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ മതരാഷ്ട്ര വാദമില്ല" എന്നതിനോട്. ആ പ്രസ്‌താവന പൂർണമായും തെറ്റാണ്. മതരാഷ്ട്രവാദം ഇല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി ഇല്ല. ദൈവീക ജനാധിപത്യമാണ് അവരുടെ അജണ്ട. അവരുടെ ആശയ പ്രചാരണം വലിയ അപകടമാണ്.സിപിഎമ്മിൽ എല്ലാകാലവും സർക്കാരിൻ്റെ മുകളിലായിരുന്നു പാർട്ടി. സംസ്ഥാന മുഖ്യമന്ത്രിയെക്കാൾ വിലപിടിപ്പുള്ള ആൾ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതായിരുന്നു സിപിഎമ്മിന്‍റെ സമ്പ്രദായം. എന്നാൽ ആ സമ്പ്രദായം ഒക്കെ ഇല്ലാതായി. ഇന്ന് പാർട്ടിയും മുഖ്യമന്ത്രിയും എല്ലാം സിപിഎമ്മിൽ പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ പിണറായി വിജയൻ്റെ അറിവോ അനുവാദമോ ഇല്ലാതെ എസ്‌ഡിപിഐ ബന്ധം ദൃഢമാകില്ല.സിപിഎമ്മിന്‍റെ അണികൾ യുഡിഎഫിന് വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. സിപിഎം വിട്ടുപോയവർ പറഞ്ഞ കാര്യങ്ങളിൽ ആ പ്രദേശത്തുള്ളവർക്ക് നല്ല ബോധ്യം ഉണ്ടാകും. അവർക്ക് ഒരിക്കലും സിപിഎമ്മിന് വോട്ട് ചെയ്യാൻ കഴിയില്ല. കെപിആർ ഗോപാലനെയും കെ ആർ ഗൗരിയമ്മയേയും എം വി രാഘവനെയും പുറത്താക്കിയ പാർട്ടിക്ക് ജി സുധാകരനും പി കെ ഗോവിന്ദനും പി കെ ശശിയും കുഞ്ഞികൃഷ്‌ണനുമൊന്നും ഒരു പ്രശ്‌നമല്ല.കണ്ണൂരിലെ ജയരാജൻമാർ എന്നറിയപ്പെടുന്ന പി ജയരാജനും എം വി ജയരാജനും ഇ പി ജയരാജനും നിർജീവമാണ്. അവരെയൊക്കെ അവഗണിച്ച് അരികിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്. തോമസ് ഐസക്കും എ എൻ ഷംസീറും കെ കെ ശൈലജയുമെല്ലാം ആ ഗണത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ തന്നെക്കാൾ ഭൂരിപക്ഷം ശൈലജയ്ക്ക് ലഭിച്ചത് കൊണ്ടാണ് അവരെ ഈ തവണ പേരാവൂരിലേക്ക് പിണറായി തള്ളിവിട്ടത്. ഇത്തവണ മട്ടന്നൂരിൽ ശൈലജ മത്സരിച്ചിരുന്നെങ്കിൽ അവർ തന്നെയാകുമായിരുന്നു ഒന്നാമത്. സിപിഎം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചതിന്‍റെ ഭാഗമാണിതൊക്കെ. നേരത്തെ അത് ഇഎംഎസ് ആയിരുന്നു ഇപ്പോൾ അത് പിണറായി ആയി. കേരളത്തിലെ സിപിഎമ്മിന്‍റെ പോക്കും ബംഗാൾ ത്രിപുര മോഡലിലേക്ക് ആണെന്ന് ഉറപ്പായെന്നും എംഎൻ കാരശ്ശേരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !