ഷാർജ തീരത്തിന് വടക്ക് കടലിൽ ചരക്കുകപ്പലിന് സമീപം സ്ഫോടനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഷാർജ തീരത്തിന് വടക്ക് കടലിൽ ചരക്കുകപ്പലിന് സമീപം സ്ഫോടനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഷാർജ: യുഎഇയിലെ ഷാർജ തീരത്തിന് വടക്ക് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ ചരക്കുകപ്പലിന് സമീപം സ്ഫോടനം. ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള പ്രൊജക്റ്റൈൽ പതിച്ച് സ്ഫോടനമുണ്ടായത്. യുകെ മാരിറ്റൈം ട്രേഡ് ഓപറേഷൻസ് (UKMTO) ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ക്യാപ്റ്റൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.

മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെഎംടിഒ നിർദ്ദേശച്ചു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും മുന്നറിയിപ്പുണ്ട്. 

യുഎഇക്കും സൗദിക്കും നേരെ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കടലിലുണ്ടായ ഈ സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network