സ്വർണവിലയിൽ നേരിയ വര്‍ധന; പവന് 1,06,120 രൂപയായി

കൊച്ചി: സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിയതോതിൽ ഉയർന്നു. ഗ്രാമിന് 15 രൂപ ഉയർന്ന് 13,235 രൂപയും പവന് 120 രൂപ വർധിച്ച് 1,06,120 രൂപയുമായി. ചർച്ചയ്ക്കായി ഇറാൻ യാചിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ അവരുടെ ഊർജ പദ്ധതികൾക്കു നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ യുഎസ് നിർത്തിവയ്ക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

ചർച്ചയ്ക്ക് സാധ്യത തെളിയുന്നതായി ട്രംപ് സൂചിപ്പിച്ചതിനെ തുടർന്ന് രാജ്യാന്തര എണ്ണവില കുറഞ്ഞു. യുഎസ് ഡ‍ോളർ ഇൻഡക്സും താഴ്ന്നു. ഇതോടെ സ്വർണവില തിരിച്ചുകയറുകയായിരുന്നു.

രാജ്യാന്തര സ്വർണവില ഔൺസിന് 84 ഡോളർ ഉയർന്ന് 4,471 ഡോളറിൽ എത്തി. 


ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയതും ആഭ്യന്തര സ്വർണവില കൂടാനിടയാക്കി. ഡോളറിനെതിരെ ആദ്യമായി 94നും താഴേക്ക് രൂപ ഇടിഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 10,960 രൂപയായി. 


വെള്ളിക്ക് ഗ്രാമിന് 10 രൂപ താഴ്ന്ന് 240 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 15 രൂപ ഉയർത്തി 10,905 രൂപയാണ്. വെള്ളിക്ക് ഇവരും നൽകിയ വില 240 രൂപ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !