കൊച്ചി: സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിയതോതിൽ ഉയർന്നു. ഗ്രാമിന് 15 രൂപ ഉയർന്ന് 13,235 രൂപയും പവന് 120 രൂപ വർധിച്ച് 1,06,120 രൂപയുമായി. ചർച്ചയ്ക്കായി ഇറാൻ യാചിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ അവരുടെ ഊർജ പദ്ധതികൾക്കു നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ യുഎസ് നിർത്തിവയ്ക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ചർച്ചയ്ക്ക് സാധ്യത തെളിയുന്നതായി ട്രംപ് സൂചിപ്പിച്ചതിനെ തുടർന്ന് രാജ്യാന്തര എണ്ണവില കുറഞ്ഞു. യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നു. ഇതോടെ സ്വർണവില തിരിച്ചുകയറുകയായിരുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 84 ഡോളർ ഉയർന്ന് 4,471 ഡോളറിൽ എത്തി.
വെള്ളിക്ക് ഗ്രാമിന് 10 രൂപ താഴ്ന്ന് 240 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 15 രൂപ ഉയർത്തി 10,905 രൂപയാണ്. വെള്ളിക്ക് ഇവരും നൽകിയ വില 240 രൂപ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.