ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു; സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ മാനേജ്‌മെന്റുകളുമായി നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. 

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ പ്രമുഖമായ 26 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

ഹൈക്കോടതി നിർദേശപ്രകാരം മുതിർന്ന അഭിഭാഷകൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ മിനിമം വേതനം 40,000 രൂപയാക്കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ധാരണയാകാത്തതാണ് സമരം പുനരാരംഭിക്കാൻ കാരണമായത്. 


കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രികളായ മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ എന്നിവിടങ്ങളിലെ നഴ്സുമാർ പൂർണ്ണമായും പണിമുടക്കുന്നതോടെ നഗരത്തിലെ ആരോഗ്യസേവനം സ്തംഭനാവസ്ഥയിലാകും.

അതേസമയം, നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന നിലപാടിലാണ് മാനേജ്‌മെന്റ് അസോസിയേഷൻ.


സമരം തുടരുകയാണെങ്കിൽ ആശുപത്രികൾ അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് അവർ പ്രഖ്യാപിച്ചു. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധ സംഗമം നടത്തുന്നതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !