ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലുള്ള അരങ്ങേറ്റ മത്സരത്തിൽ സഞ്ജു സാംസൺ; ആരാധകരെ നിരാശരാക്കി രണ്ടാം ഓവറിൽ ക്ലീൻ ബൗൾഡ്

ഗുവാഹത്തി: ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലുള്ള അരങ്ങേറ്റ മത്സരത്തിൽ ആരാധകരെ നിരാശരാക്കി സഞ്ജു സാംസൺ. രാജസ്ഥാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈയുടെ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ സഞ്ജു പുറത്തായി. പേസർ നാന്ദ്രെ ബർഗർ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ആദ്യ ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ ഒരു ബൗണ്ടറി നേടിയിരുന്നു. ട്വന്റി20 ലോകകപ്പിനു ശേഷം സഞ്ജുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്.


തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെയും (11 പന്തിൽ 6) പിന്നാലെ ആയുഷ് മാത്രെയും നഷ്ടമായതോടെ ചെന്നൈ പരുങ്ങലിലാണ് ജോഫ്ര ആർച്ചറാണ് ഗെയ്‌ക്‌വാദിന്റെ കുറ്റിതെറിപ്പിച്ചത്. ആയുഷ് മാത്രയെ, നാന്ദ്രെ ബർഗർ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 


ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെയും രാജസ്ഥാൻ ജഴ്സിയിൽ രവീന്ദ്ര ജഡേജയുടെയും അരങ്ങേറ്റ മത്സരമാണ് ഇന്ന്.


വൻതുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരമായ കാർത്തിക് ശർമയും ചെന്നൈ ഇലവനിലുണ്ട്. മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !