മുംബൈ: അജിത് പവാറിന്റെ മരണത്തിൽ അട്ടിമറി സംശയം ഉന്നയിച്ച് രംഗത്തുള്ള ബന്ധു രോഹിത് പവാർ എംഎൽഎ കർണാടക പൊലീസിൽ പരാതി നൽകി. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലും ബാരാമതിയിലും നൽകിയ പരാതികളിൽ മഹാരാഷ്ട്ര പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണു കർണാടകയിൽ ‘സീറോ എഫ്ഐആർ’ ഫയൽ ചെയ്തതെന്നു രോഹിത് പവാർ അറിയിച്ചു.
‘‘രാജ്യത്തെ ഏതു പൊലീസ് സ്റ്റേഷനിലും പരാതി ഫയൽ ചെയ്യാവുന്ന സംവിധാനമാണു സീറോ എഫ്ഐആർ. കർണാടകയിൽ റജിസ്റ്റർ ചെയ്ത പരാതി അവർ മഹാരാഷ്ട്ര പൊലീസിനു കൈമാറി’’– രോഹിത് പറഞ്ഞു. ‘‘സിബിഐ അന്വേഷണം സംബന്ധിച്ച എന്റെ ആവശ്യത്തോടും മഹാരാഷ്ട്ര സർക്കാർ മൗനം പുലർത്തുകയാണ്. മുതിർന്ന നേതാവിന്റെ മരണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉയർന്നിട്ടും വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയാറായില്ല.
അപകടത്തിൽപെട്ട വിമാനത്തിന്റെ ഉടമകളായ വിഎസ്ആർ കമ്പനിയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നപ്പോഴും അവർക്കെതിരെ ശക്തമായ നടപടികളുണ്ടായിട്ടില്ല.
എൻസിപി അജിത് വിഭാഗത്തിലെ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മൗനത്തിലാണ്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ട് നാളുകളായി. സിബിഐ അന്വേഷണം വേണമെന്ന് അജിത്തിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല’’– രോഹിത് പവാർ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.