ആതവനാട് മർകസ് കോളേജിൽ നടന്ന മെറിറ്റ് ദിനം; വിവിധ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ അനുമോദിച്ചു

കുറ്റിപ്പുറം: ആതവനാട് മർകസ് കോളേജിൽ നടന്ന മെറിറ്റ് ദിനം അജ്ഫാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ , മുഹമ്മദ് കുട്ടി ഉൽഘടനം ചെയ്തു. യൂണിവേഴ്സിറ്റി നടത്തിയ വിവിധ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ അനുമോദിച്ചു .

ബറോഡ അചീവേഴ്സ് അവാർഡ് ബാങ്ക് ഓഫ് ബറോഡ റീജിയണൽ ഹെഡ് പി .വിമൽ ജിത് വിതരണം ചെയ്യുന്നു

ബാങ്ക് ഓഫ് ബറോഡയുടെ "ബറോഡ അചീവേഴ്സ് "അവാർഡിന് കോളേജിലെ വിദ്യാർഥികൾ അർഹരായി. ഏറ്റവും ഉയർന്ന പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥിക്കുള്ള അവാർഡിന് എം .എസ്‌ .സി ബയോ കെമിസ്ട്രി വിദ്യാർത്ഥി നയന ഷെറിനും കായിക വിഭാഗത്തിൽ ഉന്നത നിലവാരം പുലർത്തിയതിന് ബി .എ ഇംഗ്ലീഷ് വിദ്യാർത്ഥി ആർ .മുഹമ്മദ് ഷെദീദും മൊത്തം വിഭാഗത്തിൽ ബി .എസ്‌ .സി മൈക്രോബയോളജിയിലെ സൽമാനുൽ ഫാരിസും അവാർഡിന് അർഹമായി. 


31,000 രൂപയും പ്രശസ്‌തി ഫലകവും മൂന്നു പേർക്കും നൽകി .ബാങ്ക് ഓഫ് ബറോഡ റീജിയണൽ ഹെഡ് പി .വിമൽ ജിത്‌ അവാർഡുകൾ വിതരണം ചെയ്തു . മർകസ് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ .സി .പി .മുഹമ്മദ് കുട്ടി അധ്യക്ഷനായി. 

കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ .ടി .ആസാദാലി ,വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി , ഐ .ഇ .ഡി .സി കോഓർഡിനേറ്റർ യാസർ അറഫാത് , കെ .എം .അബ്ദുൽ ഗഫൂർ , എം .പി .ഫസീല , ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജർ കെ .ടി .അദീബ് സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !