രണ്ട് കോടി രൂപ ചെലവിട്ട് എത്തിച്ച ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് കസ്റ്റഡിയിൽ;

കോഴിക്കോട്: മലബാറിന്റെ നഗരക്കാഴ്ചകൾ കാണാൻ ആറ്റുനോറ്റു കാത്തിരുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങാനാകാതെ കസ്റ്റഡിയിൽ. ഏകദേശം രണ്ട് കോടി രൂപ ചെലവിട്ട് എത്തിച്ച ബസ് സർവീസ് തുടങ്ങാൻ പ്രധാന തടസ്സമാകുന്നത് റോഡിന് കുറുകെയുള്ള കേബിളുകളാണ്. 

വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളും താഴ്ന്നു കിടക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

തുറന്ന മുകൾഭാഗമുള്ള ബസിൽ യാത്രക്കാർ എഴുന്നേറ്റു നിൽക്കുകയോ സെൽഫിയെടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ കേബിളിൽ തട്ടി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ലൈനുകൾ ഏഴ് മീറ്ററിലധികം ഉയരത്തിലേക്ക് മാറ്റാൻ കെഎസ്ഇബിക്കും സ്വകാര്യ കമ്പനികൾക്കും ഗതാഗത വകുപ്പ് കത്ത് നൽകിയെങ്കിലും നടപടികൾ വൈകുകയാണ്. 


നേരത്തെ കോർപ്പറേഷന്റെ സഹായത്തോടെ വഴിയോരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നെങ്കിലും കേബിൾ പ്രശ്നം പരിഹരിക്കാതെ സർവീസ് തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.

നിലവിൽ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ ഹൈസ്പീഡ് ചാർജർ സ്ഥാപിച്ചു കഴിഞ്ഞു. 

നഗരം ചുറ്റി തിരികെ വരുന്ന നാല് ട്രിപ്പുകളാണ് പരിഗണനയിലുള്ളത്. ടിക്കറ്റ് നിരക്കോ കൃത്യമായ റൂട്ടോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുകളിൽ 36-ഉം താഴെ 28-ഉം സീറ്റുകളുള്ള ഈ ബസ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് എത്തിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, മൂന്നാർ എന്നിവിടങ്ങളിൽ ഇത്തരം സർവീസുകൾ വിജയകരമായി നടക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !