ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ കേന്ദ്രം. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാകും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ പോകുന്നത്.
ഒരു മതവിഭാഗത്തിൽ പരിഷ്‌കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും.
ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രസർക്കാർ തങ്ങളുടെ വാദം ഇത് വരെയും എഴുതി നൽകിയിട്ടില്ല. എന്നാൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2019 ൽ കേന്ദ്ര സർക്കാർ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ വാദം ഉന്നയിക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടാൻ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്.
ഹിന്ദുമതത്തിന്റെ പല ആരാധനാലയങ്ങളിലും ഇത്തരം ചില പ്രത്യേകതകൾ ഉള്ള കാര്യവും കേന്ദ്രം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയേക്കും. കേരളത്തിലെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്‌മ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയാണ് കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ആലോചിക്കുന്നത്. ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ മതത്തിന് മാത്രമല്ല, മത വിഭാഗങ്ങൾക്ക് കൂടി ഉളളതാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിക്കും. മതാചാരങ്ങളിലെ മാറ്റവും, പരിഷ്‌കാരങ്ങളും കൊണ്ട് വരാനുള്ള അധികാരം സമൂഹത്തിനും, നിയമനിർമാണ സഭയ്ക്കും ആണെന്നും സർക്കാർ കോടതിയിൽ വിശദീകരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.