ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതി; ഇറാനെതിരെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 


ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്‍റ് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം. 



ഇറാന്‍റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ഇറാനില്‍ കരയുദ്ധത്തിനായി കൂടുതല്‍ സൈനികരെ നിയോഗിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിനിടെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്നും അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു.



ദുബായ് തുറമുഖത്തിലെ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന‍് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും എന്നാല്‍ വലിയ തീപിടിത്തം ഉണ്ടായെന്നും അധികൃതര്‍ സ്ഥീരികരിക്കുന്നു. തീ വേഗത്തില്‍ അണയ്ക്കാന്‍ കഴിഞ്ഞുവെന്നും കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷിച്ചുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, തീ പിടിച്ച കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

സൗദിയിലെ അമീര്‍ സുല്‍ത്താന്‍ വ്യോമത്താവളത്തിന് നേരെയും ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അമേരിക്കയുടെ താവളമാണിത്. അതിനിടെ ലെബനനില്‍ 24 മണിക്കൂറിനിടെ മൂന്ന് യുഎന്‍ സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അടിയന്തര അന്വേഷണം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ ഒരു നിര്‍ദേശങ്ങളടക്കിയ പട്ടിക ലഭിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇറാന്‍ വ്യക്തമാക്കി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !