കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. 
ഉദ്യോഗസ്ഥ സംഘം വീടുകളിലേക്ക് എത്തും. കോട്ടയം ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായി 16,562 പേരാണ് വീട്ടിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയത്.
മൈക്രോ ഒബ്സർവർ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, വിഡിയോഗ്രഫർ, പൊലീസ് ഓഫിസർ എന്നിങ്ങനെ 5 പേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെ വീട്ടിൽ വോട്ടിന് നിയോഗിച്ചു. വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
വോട്ടെടുപ്പ് ഇങ്ങനെ
- റിട്ടേണിങ് ഓഫിസർമാർ പോളിങ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും.
- ഇവർ ബിഎൽഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തും.
- രഹസ്യസ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വീട്ടിൽ സംവിധാനമൊരുക്കും.
- വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിങ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ ബാലറ്റ് നിക്ഷേപിക്കും.
- ബാലറ്റ് അന്നുതന്നെ റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറി സ്ട്രോങ് റൂമിലേക്കു മാറ്റും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.