യു. പ്രതിഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കായംകുളം: എംഎൽഎ യു. പ്രതിഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, ഐടി നിയമലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സൈബർ ഇടങ്ങളിൽ തനിക്കെതിരെ വ്യാപകമായ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശനമായ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎ പോലീസിൽ പരാതി നൽകിയത്.


സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് താൻ പരാതിയുമായി മുന്നോട്ട് പോയതെന്ന് യു. പ്രതിഭ വ്യക്തമാക്കി. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നവർക്ക് ഇത്തരം നടപടികൾ ഒരു പാഠമാകണമെന്നും അവർ കൂട്ടിച്ചേർത്തു.


രാഷ്ട്രീയ എതിർപ്പുകൾക്കപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങൾ തുടർന്നാൽ ഇനിയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് എംഎൽഎ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !