എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ല്‍ നേമത്ത് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. സാധാരണ നിലയില്‍ ബിജെപി ജയിക്കേണ്ട മണ്ഡലം ആയിരുന്നില്ല നേമം. 2021ല്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നു ഞങ്ങള്‍ പറഞ്ഞു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികള്‍ രാജ്യത്തും കേരളത്തിലുമുണ്ട്. 


ആ നിലയ്ക്ക്, രാഷ്ട്രീയമായി ഞങ്ങളോടു യോജിപ്പില്ലാത്ത ചില ആളുകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിരിക്കാം. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫാണ് മുന്നിട്ടിറങ്ങിയതെന്ന് കണ്ടാണ് അത്തരക്കാര്‍ സഹായിച്ചത്. അത് ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമായിട്ടല്ല. ഏതെങ്കിലും വര്‍ഗീയതയുമായി ഒരു തരത്തിലുമുള്ള ബന്ധവവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ ഒരു തരത്തിലുള്ള വര്‍ഗീയകലാപവും ഉണ്ടാകാത്തത്. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ മാത്രമേ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളുവെന്നും കൊല്ലത്ത് വിശദമായി മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ വന്നതിനാലാണ് അതിന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിലാണ് ചില ആളുകള്‍ വലിയ ശബ്ദമുണ്ടാക്കുകയും മറുപടി പറഞ്ഞില്ലെന്നും ആരോപണം ഉന്നയിച്ച് സീന്‍ സൃഷ്ടിച്ചത്. അതുകൊണ്ടാണ് തിരിച്ചുവന്ന് മറുപടി പറഞ്ഞത്. ഇതൊരു പുതിയ അനുഭവമാണ്.

കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നു എന്നതിന്റെ തെളിവാണത്. ഏതു ചോദ്യത്തിനു മറുപടി പറയുന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് ബഹളമയമാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ എങ്ങനെയാണ് സ്വന്തം വീട്ടില്‍ എത്തിയതെന്ന് ആലോചിച്ചാല്‍ തന്നെ രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിനു മറുപടി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സ്വര്‍ണം കട്ടവന്‍ ആരപ്പാ' എന്ന പാരഡി രാഹുല്‍ ഇന്നലെ പാടിയതിനെക്കുറിച്ചായിരുന്നു മറുപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !