കനത്ത ചൂടും പാചകവാതക ക്ഷാമവും; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്നു

സംസ്ഥാനത്ത് കനത്ത ചൂടും പാചകവാതക ക്ഷാമവും തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിലെ (വൈകുന്നേരം) വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. 

മാർച്ച് 12-ന് ഉപഭോഗം 5352 മെഗാവാട്ടിലേക്ക് എത്തിയിരുന്നു. ചൂട് വർധിച്ചതോടെ എസികളുടെയും ഫാനുകളുടെയും ഉപയോഗം കൂടിയതും, ഗ്യാസ് ക്ഷാമം മൂലം ഇൻഡക്ഷൻ കുക്കറുകളെ കൂടുതൽ ആശ്രയിക്കുന്നതുമാണ് പെട്ടെന്നുള്ള ഈ വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഈ വർഷം വൈദ്യുതി ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്താൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ്. 



കേരളത്തിന്റെ പരമാവധി ലൈൻ ശേഷി 5800 മെഗാവാട്ടാണ്. നിലവിൽ പ്രതിദിനം 1600 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി തുകയ്ക്ക് പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. കേന്ദ്ര വൈദ്യുതി അതോറിറ്റി അനുവദിച്ചിട്ടുള്ള പരിധി മറികടക്കുന്നത് വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.


വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കൾക്ക് ചില നിർദ്ദേശങ്ങൾ വൈദ്യുതി വകുപ്പ് നൽകുന്നുണ്ട്. ഇലക്ട്രിക് വാഹന ചാർജിങ്, ഇൻഡക്ഷൻ കുക്കർ ഉപയോഗം എന്നിവ പകൽ സമയത്തേക്ക് മാറ്റാൻ വകുപ്പ് ആവശ്യപ്പെടുന്നു. ഇത്തരത്തിൽ പകൽ സമയം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്കിൽ ഇളവ് നൽകുന്ന പദ്ധതിയും സർക്കാർ പരിഗണനയിലുണ്ട്. പീക്ക് ടൈമിലെ അമിതഭാരം കുറയ്ക്കാൻ ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !