തടവുകാരുടെ എണ്ണം പരിധിയിലധികം വർദ്ധിക്കുന്നു; ഓരോ ജയിലിലെയും യഥാർത്ഥ സ്ഥിതിവിവരങ്ങൾ തേടി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം പരിധിയിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓരോ ജയിലിലെയും യഥാർത്ഥ സ്ഥിതിവിവരങ്ങൾ തേടി സുപ്രീംകോടതി. 

ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ റിപ്പോർട്ട് മേയ് 18-നകം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. 

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

തടവുകാരുടെ എണ്ണത്തിനൊപ്പം വനിതാ ജയിലുകളുടെ ലഭ്യത, വൈദ്യസഹായം, തടവുകാരായ സ്ത്രീകൾക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. 

കൂടാതെ, ജയിൽ ജീവനക്കാരുടെ അംഗീകൃത തസ്തികകളും നിലവിലുള്ള ഒഴിവുകളും അവ നികത്താൻ സ്വീകരിച്ചിട്ടുള്ള നീക്കങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !