സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

ആലുവ: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ. ആലുവ റൂറൽ സൈബർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ കൂടി തനിക്കെതിരേ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചുവെന്ന കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ സൈബർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ യാസർ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തത്. 


യാസർ എടപ്പാളിനെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിവരുംവഴിയാണ് ഇയാളെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. 



എന്നാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മതിലകം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ.എം. ഷാജഹാനെയും കോൺഗ്രസ് നേതാവ് ടി.കെ. ഗോപാലകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് യാസർ എടപ്പാളിനേയും അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !