തലസ്ഥാനത്ത് വേനൽച്ചൂട് സർവകാല റെക്കോർഡിലേയ്ക്ക്;

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നതിനിടെ തിരുവനന്തപുരം ജില്ലയിൽ സർവകാല റെക്കോർഡ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച 37.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് തലസ്ഥാനത്ത് അനുഭവപ്പെട്ടത്. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. 


തിങ്കളാഴ്ച ചൂട് നേരിയ തോതിൽ കുറഞ്ഞെങ്കിലും ശരാശരിയേക്കാൾ ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. തിരുവനന്തപുരത്തിന് പുറമെ പുനലൂർ കോട്ടയം എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയർന്നുനിൽക്കുകയാണ്.


അതേസമയം, വേനൽമഴ പെയ്തതോടെ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചൂടിന് നേരിയ ശമനമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകി.

വടക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ മലയോര മേഖലകളിലും അങ്ങിങ്ങ് മഴ ലഭിച്ചേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !