കോഴിക്കോട്: ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച കേസിൽ മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേരി– കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവർ മലപ്പുറം ഹാജിയാർപ്പടി തൃക്കലങ്ങോട് കഞ്ഞിപ്പറ്റ കെ.പി.ബാവ മുസമ്മിലിനെയാണ് (33) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ശുചിമുറിയിലായിരുന്നു സംഭവം. വേങ്ങര– കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ മലപ്പുറം വെന്നിയൂർ കൊടക്കല്ല് അരിമ്പ്ര വീട്ടിൽ എ.അബ്ദുൽ നാസറിനാണു കത്തികൊണ്ടു കുത്തേറ്റത്.
നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനുമാണു മുറിവേറ്റത്. ചുമലിൽ കടിച്ചതായും പരാതിയുണ്ട്. സമയക്രമത്തെ ചൊല്ലി ഇവിടെ ബസ് ജീവനക്കാർ തമ്മിൽ അടിപിടിയും ബഹളവും പതിവാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.