ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ വെട്ടിമാറ്റി ദൂരദർശൻ സമിതി; പ്രസംഗത്തിന്റെ റെക്കോഡിങ് ബഹിഷ്‌കരിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദൂരദർശൻ സംപ്രേഷണം ചെയ്യാനിരുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അധികൃതർ വെട്ടിമാറ്റി. 


ബി.ജെ.പി.യുടെ വിഭജന രാഷ്ട്രീയത്തെയും ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെയും വിമർശിക്കുന്ന രണ്ട് പാരഗ്രാഫുകളാണ് ദൂരദർശൻ സമിതി നീക്കം ചെയ്തത്.  ഇതിൽ പ്രതിഷേധിച്ച് ബിനോയ് വിശ്വം പ്രസംഗത്തിന്റെ റെക്കോഡിങ് ബഹിഷ്‌കരിക്കുകയും ദൂരദർശനെ സർക്കാർ ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ ആക്കി മാറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.


ജനാധിപത്യ വിരുദ്ധമായ ഈ സെൻസറിങ്ങിനെതിരെ പ്രസാർ ഭാരതിക്ക് പരാതി നൽകാനാണ് സി.പി.ഐ.യുടെ തീരുമാനം. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച സമയത്ത് പാർട്ടിയുടെ നിലപാടുകൾ പറയാൻ അനുവദിക്കാത്തത് അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിനോയ് വിശ്വത്തിന്റെ പരാതി ലഭിച്ചാൽ ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു. കേൽക്കർ അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !