എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവാക്കി മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിലടച്ചു

മലപ്പുറം: എം.കെ. മുനീറിന്റെ വീട് നേരിട്ടിരുന്ന ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടു. വായ്പ കുടിശ്ശികയിനത്തിൽ അടയ്ക്കാനുണ്ടായിരുന്ന 49 ലക്ഷം രൂപ മുസ്ലിം ലീഗ് ബാങ്കിലടച്ചു. ഇതോടെ മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ചെയ്യുന്ന നടപടികൾ ബാങ്ക് അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുമായി സംസാരിച്ച് കുടിശ്ശിക തീർക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിച്ചത്. വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ എടുത്ത 35 ലക്ഷം രൂപയുടെ വായ്പയാണ് തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പലിശയടക്കം 58 ലക്ഷം രൂപയായത്. 


ബാങ്ക് പലതവണ നോട്ടിസ് അയച്ചിട്ടും തിരിച്ചടവ് നടന്നില്ല. തുടർന്ന് കുടുംബം ഇളവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ബാങ്ക് കുടിശ്ശിക 49 ലക്ഷമായി കുറച്ചുനൽകുകയായിരുന്നു. മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് അറിയിച്ചിരുന്നു.

“എന്റെ പിതാവിന് ശേഷം എന്നെ എപ്പോഴും സംരക്ഷിച്ചിട്ടുള്ളത് പാർട്ടിയാണ്. പാർട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്,” എം.കെ. മുനീർ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും തനിക്ക് ലഭിച്ച എല്ലാ പദവികളും പാർട്ടിയുടെ തണലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !