എൽഡിഎഫ്‌ പഞ്ചായത്ത്‌ കൺവൻഷനുകൾ ഇന്ന്‌ തുടങ്ങും

പാലാ: എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം പഞ്ചായത്ത്‌ കൺവൻഷനുകൾ 22 മുതൽ 24 വരെ നടക്കും.ബൂത്ത്‌ കൺവൻഷനുകൾ 27നകം പൂർത്തിയാക്കും. 

ഞായർ പകൽ 2.30ന്‌ മേലുകാവ്, വൈകിട്ട്‌ നാലിന്‌ തലപ്പുലം, അഞ്ചിന്‌ മുത്തോലി, ആറിന്‌ രാമപുരം എന്നിവിടങ്ങളിൽ കൺവൻഷൻ നടക്കും. 23ന്‌ പകൽ മൂന്നിന്‌ തലനാട്, വൈകിട്ട്‌ നാലിന്‌ മൂന്നിലവ്, അഞ്ചിന്‌ ഭരണങ്ങാനം, ആറിന്‌ കടനാട് കൺവൻഷനുകൾ ചേരും. 24ന്‌ വൈകിട്ട്‌ നാലിന്‌ എലിക്കുളം, 4.30ന്‌ മീനച്ചിൽ, അഞ്ചിന്‌ കൊഴുവനാൽ, ആറിന്‌ കരൂർ എന്നിവിടങ്ങളിൽ കൺവൻഷനുകൾ ചേരും. 


ജോസ്‌ കെ മാണി നാളെ പത്രിക സമർപ്പിക്കും

പാലാ എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണി തിങ്കളാഴ്‌ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. എൽഡിഎഫ്‌ നേതാക്കൾക്കൊപ്പം പകൽ 11.30ന് പാലാ മിനി സിവിൽ സ്‌റ്റേഷനിൽ എത്തി ഉപ വരണാധികാരി മീനച്ചിൽ തഹസിൽദാർക്ക്‌ പത്രിക നൽകും.


മുഖ്യമന്ത്രി 25ന്‌ പാലയിൽ

പാലാ എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ 25ന്‌ പാലായിൽ എത്തും. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. സ്ഥാനാർഥി ജോസ്‌ കെ മാണിയും എൽഡിഎഫ്‌ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !