ഗൾഫ് മേഖലയിൽ ഭക്ഷ്യസ്ഥിരത ഉറപ്പാക്കാനായി കൂടുതൽ ‘ചാർട്ടേഡ്’ വിമാനങ്ങൾ ഏർപ്പെടുത്തി ലുലു ഗ്രൂപ്പ് ; 50 ടൺ‌ പച്ചക്കറികളുമായി പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു

കൊച്ചി: ഗൾഫ് മേഖലയിൽ നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യസ്ഥിരത ഉറപ്പാക്കാനായി കൂടുതൽ ‘ചാർട്ടേഡ്’ വിമാനങ്ങൾ ഏർപ്പെടുത്തിയുള്ള ലുലു ഗ്രൂപ്പിന്റെ ദൗത്യം തുടരുന്നു. കൊച്ചിയിൽ നിന്ന് 50 ടൺ‌ പച്ചക്കറികളുമായി പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. 


കുവൈത്ത് എയർവേസിന്റെ 777 ബോയിങ് വിമാനമാണ് രാവിലെ 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നത്. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച കാർഷികോൽപന്നങ്ങളാണിവ.

പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ കയറ്റുമതിതളർച്ച നേരിടുന്ന കേരളത്തിന്റെ കാർഷിക മേഖലയ്ക്കും ഈ ദൗത്യം കരുത്താകുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതിനകം കുവൈത്തിന് പുറമേ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ലുലു ഏർപ്പെടുത്തിയ നിരവധി വിമാനങ്ങൾ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തി. 

അടുത്ത 2 ദിവസങ്ങളിലായി ഗൾഫ് എയർ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിലേക്കും 30 ടൺ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !