തന്റെ പരിക്ക് വ്യാജമാണെന്ന് പറയുന്നവർ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കണം; അമിത് ഷായുടെ വിക്ടിം കാർഡ് രാഷ്ട്രീയം പരിഹാസത്തിനെതിരെ മമത ബാനർജി

കൊൽക്കത്ത: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് ബിജെപിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിലെ മാനബസാറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. തന്നെ കൊല്ലാൻ അവർ പദ്ധതിയിടുന്നുണ്ടോയെന്നായിരുന്നു അമിത് ഷായുടെ പരിഹാസത്തിനു നേരെ മമതയുടെ ചോദ്യം. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് കാലിനു പരുക്കേറ്റതിനെ അമിത് ഷാ പരിഹസിച്ചിരുന്നു. മമത വിക്ടിം കാർഡ് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ചിലപ്പോൾ അവർ കാൽ ഒടിക്കുന്നു, ചിലപ്പോൾ തലയിൽ കെട്ടുമായി വരുന്നു, ചിലപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ചീത്തവിളിക്കുന്നു എന്നിങ്ങനെയായിരുന്നു ഷായുടെ വിമർശനം. 

തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവർക്ക് നാണമില്ലേയെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാൻ അവർ തയാറാകണമെന്നും മമത വെല്ലുവിളിച്ചു. 2021ൽ നന്ദിഗ്രാമിൽ വച്ചാണ് മമതയുടെ കാലിനു പരുക്കേറ്റത്. മമത സർക്കാരിനെതിരെ അമിത് ഷാ പുറത്തിറക്കിയ കുറ്റപത്രത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കുറ്റപത്രം സമർപ്പിക്കാൻ നിങ്ങൾ ആരാണ്. യഥാർഥത്തിൽ നിങ്ങൾക്കെതിരെയാണ് കുറ്റപത്രം നൽകേണ്ടതെന്നും മമത തിരിച്ചടിച്ചു. 

ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മമത ഇന്നലെ പറഞ്ഞിരുന്നു. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിനു ബിജെപി നിയന്ത്രണം ഏർപ്പെടുത്തുമെന്നും സ്ത്രീകൾക്കായുള്ള ‘ലക്ഷ്മി ഭണ്ഡാർ’ എന്നുമായിരുന്നു മമതയുടെ വിമർശനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !